Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MLA Office

Ernakulam

മ​നു​ഷ്യ​രു​ടെ ആ​ശ്ര​യ​കേ​ന്ദ്ര​മാ​ക​ണം എം​എ​ൽ​എ ഓ​ഫി​സെ​ന്ന് സ്പീ​ക്ക​ർ

കോ​ത​മം​ഗ​ലം: നാ​ടി​ന്‍റെ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ജ​ന​ങ്ങ​ളു​ടെ ആ​ശ്ര​യ​കേ​ന്ദ്ര​മാ​യി​കൂ​ടി എം​എ​ൽ​എ ഓ​ഫി​സ് മാ​റ​ണ​മെ​ന്ന് സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ. ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ​യു​ടെ പു​തി​യ ഓ​ഫി​സ് മ​ല​യി​ൻ​കീ​ഴ് ബൈ​പാ​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ നേ​രി​ട്ട് മ​ന​സി​ലാ​ക്കി അ​വ​യ്ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യു​ന്ന ജ​ന​കീ​യ സം​വി​ധാ​ന​മാ​യി ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്ക​ണം. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന ജ​ന​കീ​യ ഓ​ഫി​സാ​യി എം​എ​ൽ​എ ഓ​ഫി​സി​നെ മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ പ​റ​ഞ്ഞു. എം​എ​ൽ​എ ഫ​ണ്ടി​ന്‍റെ ഫ​ല​പ്ര​ദ​മാ​യ വി​നി​യോ​ഗം, ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ളു​ടെ ഏ​കോ​പ​നം, കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വി​വി​ധ വി​ക​സ​ന, ക്ഷേ​മ പ​ദ്ധ​തി​ക​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഓ​ഫി​സി​ലൂ​ടെ ഏ​കോ​പി​പ്പി​ക്കും.

ജ​ന​ങ്ങ​ൾ​ക്ക് 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി വെ​ർ​ച്വ​ൽ ഓ​ഫി​സ് സം​വി​ധാ​ന​വും ഒ​രു​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി ത​യാ​റാ​ക്കി​യ എം​എ​ൽ​എ ക​ണ​ക്ട് ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ടു​ത്ത മാ​സം ന​ട​ത്തും. ഓ​ഫി​സി​ലെ​ത്താ​തെ ത​ന്നെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളും പ​രാ​തി​ക​ളും അ​റി​യി​ക്കാ​നും സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​യി​രി​ക്കും എം​എ​ൽ​എ ക​ണ​ക്ട് എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ബോ​ബ​ൻ ജേ​ക്ക​ബ്, കെ​പി​സി​സി അം​ഗം എ.​ജി. ജോ​ർ​ജ്, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷ​മീ​ർ പ​ന​ക്ക​ൻ, ബാ​ബു ഏ​ലി​യാ​സ്, കേ​ര​ള കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​ടി. പൗ​ലോ​സ്, മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ ഇ​ബ്രാ​ഹിം ക​വ​ല, പി.​കെ. മൊ​യ്തു, പി.​എം. സ​ക്ക​റി​യ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Kerala

നേമത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് തുറക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആമ്പുലൻസ് സേവന സൗകര്യം ഉൾപ്പടെയുള്ള എംഎൽഎ ഓഫീസ് ജൂൺ ആദ്യവാരം പ്രവർത്തനം ആരംഭിക്കുമെന്നും രാജീവ് ചന്ദ്രശേഖർ.

വികസന കാര്യത്തിൽ സംസ്ഥാന സർക്കാർ ബിജെപിയുടെ മണ്ഡലങ്ങളോട് വിവേചനം കാണിച്ചാൽ ശക്തമായ പ്രതികരണം ഉണ്ടാവുമെന്നും നേമത്തെ ജനങ്ങൾ തന്നെ എംഎൽഎ ആക്കിയത് അവരുടെ ജീവതത്തിൽ വ്യത്യാസം കൊണ്ടുവരാനാണെന്നും നേമം എംഎൽഎ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

നേമം മണ്ഡലത്തിലെ എസ്‌റ്റേറ്റ്, കരുമം, കാലടി വാർഡുകളിൽ നടന്ന നന്ദി നേമം എന്ന പൗര സ്വീകരണ പരിപാടിയിൽ സംസാരിക്കുക ആയിരുന്നു രാജീവ് ചന്ദ്രശേഖർ.

എല്ലാ ആഴ്ചയും രണ്ടു ദിവസം എംഎൽഎ ഓഫീസിലും, ഒരു ദിവസം ബിജെപി സംസ്ഥാന ഓഫീസിലും ജനങ്ങൾക്ക് നേരിട്ട് കാണാനുള്ള സൗകര്യമുണ്ടായിരിക്കുന്നതിന് പുറമെ ഫോണിലൂടെയും ഈമെയിലിലൂടെയും തന്നെ ബന്ധപ്പെടാനാവുമെന്നും രാജീവ് പറഞ്ഞു.

District News

എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്ക് ബി​ജെ​പി മാ​ർ​ച്ച് ന​ട​ത്തി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബി​ജെ​പി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന മു​ര​ടി​പ്പി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം.

സ്വ​ത​ന്ത്ര മൈ​താ​നി​യി​ൽ ആ​രം​ഭി​ച്ച മാ​ർ​ച്ച് എം​എ​ൽ​എ ഓ​ഫീ​സ് പ​രി​സ​ര​ത്ത് പോ​ലീ​സ് ത​ട​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്ന് ചേ​ർ​ന്ന യോ​ഗം പാ​ർ​ട്ടി സം​സ്ഥാ​ന വ​ക്താ​വ് അ​ഡ്വ. വി.​പി. ശ്രീ​പ​ദ്മ​നാ​ഭ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​എ​സ്. ക​വി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് മ​ല​വ​യ​ൽ, കെ.​ഡി. ഷാ​ജി​ദാ​സ്, വി. ​മോ​ഹ​ന​ൻ, കെ.​ബി. മ​ഥ​ൻ​ലാ​ൽ, പി.​സി. ഗോ​പി​നാ​ഥ്, ടി.​എം. സു​ബീ​ഷ്, എം.​പി. ദി​നേ​ശ്കു​മാ​ർ, പി.​ആ​ർ. ല​ക്ഷ്മ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

എം​എ​ൽ​എ​ ഓ​ഫീ​സി​ലേ​ക്ക് ബി​ജെ​പി മാ​ർ​ച്ച് ന​ട​ത്തി

പ​ഴ​യ​ങ്ങാ​ടി: പി​ലാ​ത്ത​റ-പാ​പ്പി​നി​ശേ​രി കെ​എ​സ്ടി​പി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ൽ അ​ഴി​മ​തി ആ​രോ​പി​ച്ച് ബി​ജെ​പി ക​ല്യാ​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എം.​ വി​ജി​ൻ എം​എ​ൽ​എ​യു​ടെ പ​ഴ​യ​ങ്ങാ​ടി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. എ​രി​പു​ര​ത്തു നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് എം​എ​ൽ​എ ഓ​ഫീ​സി​നു സ​മീ​പം പോ​ലീ​സ് ത​ട​ഞ്ഞു. ബി​ജെ​പി ജി​ല്ലാ നോ​ർ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​വി. സ​ന​ൽ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല്യാ​ശേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ​ൻ കീ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Kerala

എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലെ മു​റി എം​എ​ൽ​എ​യു​ടെ ആ​വ​ശ്യ​ത്തി​ന് മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ: കെ.​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ഓ​ഫീ​സ് മു​റി വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ചു കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ.

എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലെ മു​റി എം​എ​ൽ​എ​യു​ടെ ആ​വ​ശ്യ​ത്തിനു മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നും മ​റ്റാ​വ​ശ്യ​ത്തി​ന് ആ​രെ​ങ്കി​ലും ഉ​പ​യോ​ഗി​ച്ചാ​ൽ സ്പീ​ക്ക​റാ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലെ മു​റി എ​ന്ത് ചെ​യ്യു​ന്നു​വെ​ന്ന​തു പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. ഹോ​സ്റ്റ​ലി​ൽ മു​റി​യു​ണ്ടെ​ങ്കി​ൽ ശാ​സ്ത​മം​ഗ​ല​ത്ത് ഇ​ങ്ങ​നെ​യൊ​രു ഓ​ഫീ​സി​ന്‍റെ ആ​വ​ശ്യ​മി​ല്ല.

ന​മ്മു​ടെ ഓ​ഫീ​സ് ന​മ്മ​ൾത​ന്നെ ഉ​പ​യോ​ഗി​ച്ചാ​ൽ വി​വാ​ദം ഉ​ണ്ടാ​കി​ല്ല. കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് ഇ​രി​ക്കാ​ൻ ഒ​രു കൊ​ച്ചു​മു​റി​യെ​ങ്കി​ലും വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

കോ​ർ​പ്പ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഓ​ഫീ​സ് ഒ​ഴി​യും; ആ​ർ. ശ്രീ​ലേ​ഖ​യ്ക്ക് മ​റു​പ​ടി​യു​മാ​യി വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ

തി​രു​വ​ന​ന്ത​പു​രം: ശാ​സ്ത​മം​ഗ​ല​ത്തെ കോ​ർ​പ്പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ലു​ള്ള എം​എ​ൽ​എ ഓ​ഫീ​സ് ഒ​ഴി​യ​ണ​മെ​ന്ന ശാ​സ്ത​മം​ഗ​ലം കൗ​ൺ​സി​ല​ർ ആ​ർ. ശ്രീ​ലേ​ഖ​യോ​ടെ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വ​ട്ടി​യൂ​ർ​കാ​വ് എം​എ​ൽ​എ വി.​കെ. പ്ര​ശാ​ന്ത്.

കോ​ർ​പ്പ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഓ​ഫീ​സ് ഒ​ഴി​യു​മെ​ന്ന് വി.​കെ. പ്ര​ശാ​ന്ത് പ്ര​തി​ക​രി​ച്ചു. രാ​ഷ്ട്രീ​യ മ​ര്യാ​ദ കാ​ണി​ച്ചി​ല്ലെ​ന്നും കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യോ മേ​യ​റോ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഒ​ഴി​യു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് വി.​കെ. പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

സ​മാ​ന്യ​മ​ര്യാ​ദ ക​ണി​ച്ചി​ല്ല. സു​ഗ​മ​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന ഓ​ഫീ​സ് അ​വി​ടെ നി​ന്ന് മാ​റ്റ​ണ​മെ​ന്ന നി​ർ​ബ​ന്ധ ബു​ദ്ധി ശ​രി​യോ​ണോ​യെ​ന്ന് പൊ​തു​സ​മൂ​ഹം ചി​ന്തി​ക്ക​ണ​മെ​ന്നും വി.​കെ. പ്ര​ശാ​ന്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ്രീ​ലേ​ഖ​യു​ടെ വാ​ർ​ഡാ​യ ശാ​സ്ത​മം​ഗ​ല​ത്തെ കോ​ർ​പ​റേ​ഷ​ന്‍റെ കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​ശാ​ന്തി​ന്‍റെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ത​ന്‍റെ ഓ​ഫീ​സ് സൗ​ക​ര്യ​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് പ്ര​ശാ​ന്ത് ഒ​ഴി​യ​ണ​മെ​ന്നു ഫോ​ണി​ലൂ​ടെ ആ​ർ. ശ്രീ​ലേ​ഖ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ വാ​ട​ക ക​രാ​ർ കാ​ലാ​വ​ധി മാ​ർ​ച്ച് വ​രെ ഉ​ണ്ടെ​ന്നും ഒ​ഴി​യു​ന്ന കാ​ര്യം അ​തി​നു​ശേ​ഷം ആ​ലോ​ചി​ക്കാം എ​ന്നു​മാ​യി​രു​ന്നു എം​എ​ൽ​എ നേ​ര​ത്തെ മ​റു​പ​ടി ന​ൽ‌​കി​യി​രു​ന്ന​ത്.

കൗ​ൺ​സി​ൽ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് വി.​കെ. പ്ര​ശാ​ന്തി​ന്‍റെ ഓ​ഫീ​സ് വാ​ട​ക​യ്ക്ക് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കെ​ട്ടി​ടം ഒ​ഴി​പ്പി​ക്കാ​ൻ ബി​ജെ​പി​ക്ക് ഭൂ​രി​പ​ക്ഷ​മു​ള്ള കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചാ​ൽ എം​എ​ൽ​എ​ക്ക് ഓ​ഫീ​സ് ഒ​ഴി​യേ​ണ്ടി വ​രും.

കൗ​ൺ​സി​ല​ർ​ക്ക് കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ൽ ഓ​ഫീ​സ് വേ​ണ​മെ​ങ്കി​ൽ മേ​യ​ർ വ​ഴി​യാ​ണ് അ​നു​മ​തി കി​ട്ടേ​ണ്ട​ത്. കെ​ട്ടി​ട സൗ​ക​ര്യം ല​ഭ്യ​മാ​ണോ എ​ന്നു സെ​ക്ര​ട്ട​റി പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കും. കോ​ർ​പ്പ​റേ​ഷ​ന്‍റെ കെ​ട്ടി​ടം വാ​ർ​ഡി​ൽ ല​ഭ്യ​മ​ല്ലെ​ങ്കി​ൽ നി​ശ്ചി​ത തു​ക​യ്ക്ക് മ​റ്റു കെ​ട്ടി​ട​ങ്ങ​ൾ വാ​ട​ക​യ്ക്ക് എ​ടു​ക്കാം.

Latest News

Corehub Up